"വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം"; വിവാദ പ്രസ്താവന നടത്തിയ സുരേഷ്ഗോപിക്കെതിരെ പോലീസിൽ പരാതി


കല്‍പ്പറ്റ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് പോലീസിൽ പരാതി. വഖഫിലെ വിവാദ പ്രസ്താവനയിലാണ് കോൺഗ്രസ് നേതാവ് വി.ആർ.അനൂപ് പരാതി നൽകിയത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ ബോര്‍ഡിന്‍റെ പേര് താന്‍ പറയില്ല. ആ കിരാതത്തെ ഒതുക്കിയിരിക്കും. അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ടെന്നും അതിവിടെ പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു.

മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പോൾ കാണാനില്ലെന്നും വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

article-image

dxdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed