ആംബുലന്‍സില്‍ പൂരവേദിയിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരേ കേസ്


തൃശൂര്‍:

ആംബുലന്‍സില്‍ തൃശൂര്‍ പൂരം നടക്കുന്ന വേദിയിലേക്ക് എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. തൃശൂര്‍ സിറ്റി ഈസ്റ്റ് പോലീസാണ് കേസെടുത്തത്. സിപിഐ നേതാവ് സുരേഷ് നല്‍കിയ പരാതിയിലാണ് നടപടി. സുരേഷ് ഗോപിക്ക് പുറമേ അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് എഫ്‌ഐആര്‍. ലോക്‌സഭാ ഇലക്ഷന്‍ പ്രചാരണ തന്ത്രത്തിന്‍റെ ഭാഗമായി രോഗികളെ മാത്രം കൊണ്ടുവരാന്‍ അനുവാദമുള്ള ആംബുലന്‍സ് ഉപയോഗിച്ചു.പൂരത്തിന്‍റെ ഭാഗമായ വാഹന നിയന്ത്രണം നിലനില്‍ക്കെ അത് ലംഘിച്ചുകൊണ്ട് ആംബുലന്‍സ് റൗണ്ടിലൂടെ ഓടിച്ചു. മനുഷ്യജീവന് ഹാനി വരുത്താന്‍ സാധ്യതയുള്ള രീതിയില്‍ ജനത്തിനിടയിലൂടെ അപകടകരമായ രീതിയില്‍ ആംബുലന്‍സ് ഓടിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

article-image

aa

You might also like

  • Straight Forward

Most Viewed