നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു


കാസര്‍ഗോഡ്:

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ശനിയാഴ്ച മരിച്ചിരുന്നു. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.അപകടത്തിൽ പരിക്കേറ്റ് 99 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 31 പേര്‍ ഐസിയുവിലും നാല് പേര്‍ വെന്‍റിലേറ്ററിലുമാണ്.

അതേസമയം അപകടത്തിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. ക്ഷേത്ര ഭാരവാഹികൾ അടക്കമുള്ളവരുടെ ജാമ്യമാണ് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കിയത്. കേസിൽ നേരത്തേ ഹൊസ്ദുര്‍ഗ് കോടതി പ്രതികളുടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പി അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ പരിഗണിക്കുന്നതിന് മുമ്പ് തന്നെ കോടതി സ്വമേധയാ ജാമ്യം റദ്ദാക്കുകയായിരുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed