നിവിന്‍ പോളിക്ക് പിന്തുണയുമായി നടന്‍ ബാല


ലൈംഗികാരോപണത്തിൽ നിവിന്‍ പോളിക്ക് പിന്തുണയുമായി നടന്‍ ബാല. സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതി നൽകുന്ന ആളുടെ കടമയാണെന്നും നിവിൻ പോളിക്കെതിരെ പരാതി കൊടുത്ത യുവതി വേണം തെളിയിക്കാനെന്നും ബാല പറഞ്ഞു. ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്താണ് ബാല നിവിൻ പോളിക്ക് പിന്തുണ അറിയിച്ചത്. ‘നിവിൻ പോളിക്ക് ഞാൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയർന്നപ്പോൾ ഉടനടി തന്റെ ഭാഗം വിശദീകരിക്കുകയും, പത്രസമ്മേളനം വിളിച്ചു ചേർക്കുകയും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. അതിൽ ഒരു വലിയ ആണത്തം ഉണ്ടെന്നും ബാല പറഞ്ഞു.

മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷിതത്വവും പ്രശ്നങ്ങളും പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധി ചലച്ചിത്ര പ്രവർത്തകർക്കും നടന്മാർക്കും എതിരെ പരാതികൾ ഉയർന്നിരുന്നു. ഏറ്റവും ഒടുവിലത്തേത് നടൻ നിവിൻ പോളിക്ക് നേരെയുള്ള പീഡന പരാതിയാണ്.

വിദേശത്ത് വച്ച് തന്നെ പീഡിപ്പിച്ചു എന്നും, സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ഈ അക്രമം എന്നുമായിരുന്നു യുവതി ആരോപിച്ചത്. പരാതി വാർത്തയായതും, അധികം വൈകാതെ നിവിൻ പോളി തന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണവുമായി ആദ്യം സോഷ്യൽ മീഡിയയിലും, പിന്നീട് വാർത്താ സമ്മേളനത്തിലും എത്തിച്ചേരുകയായിരുന്നു.

article-image

asdsdasdsa

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed