നാലാമത്തെ കപ്പലും വിഴിഞ്ഞം തീരത്തെത്തി


തിരുവനന്തപുരം: ലോകത്തെ ഏറ്റവുംവലിയ ചരക്കു കപ്പല്‍ കമ്പനിയായ എംഎസ്‌സിയുടെ ഡെയ്‌ലാ എന്ന മദര്‍ഷിപ്പ് വിഴിഞ്ഞം തീരത്തെത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന നാലാമത്തെ കപ്പലാണിത്. 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള കപ്പലിന് 13,988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്.

കണ്ടെയ്നറുകൾ ഇറക്കിയ ശേഷം ഡെയ്‌ലാ ശനിയാഴ്ച ശ്രീലങ്കയിലേക്ക് പുറപ്പെടും. മൗറീഷ്യസില്‍ നിന്ന് മുംബൈ തുറമുഖത്ത് എത്തിയ കപ്പൽ വ്യാഴാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ (എംഎസ്‌സി) വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പൽ കൂടിയാണിത്.

article-image

sdfsdf

You might also like

Most Viewed