സംസ്ഥാനത്ത് കോഴിവില കുത്തനെ കുറഞ്ഞു


സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴി കിലോയ്ക്ക്100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ആഴ്ചകളില്‍ ചിക്കന്റെ വില 80 രൂപ വരെ എത്തിയിരുന്നു. ഇപ്പോൾ 100 ലേക്കെത്തിയപ്പോൾ പ്രതീക്ഷ നല്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം ചില്ലറ വിപണികളിൽ, കോഴി വില കുറഞ്ഞത് വ്യാപാരം കൂട്ടിയിട്ടുണ്ട്.

കോഴിയെ വളർത്തുന്ന ചെലവ് കൂടുകയും വില കുറയുകയും ചെയ്യുന്നത് കർഷകർക്കും വ്യാപാരികൾക്കും പ്രതിസന്ധി തീർക്കുകയാണ്. 70 രൂപയോളം വളർത്തു ചെലവ് വരുന്ന കോഴിക്ക് 50 മുതൽ 60 രൂപ വരെയാണ് ഇടനിലക്കാർ നൽകുക. ഇത് കർഷകർക്ക് തിരിച്ചടിയാണ്. വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.

 

article-image

dxzczdxasd

You might also like

  • Straight Forward

Most Viewed