മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു


മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജി ഈ മാസം പതിനെട്ടിലേക്കാണ് മാറ്റിയത്. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിയത്.

മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിക്കൊപ്പം പരിഗണിക്കും. റിവിഷന്‍ പെറ്റിഷനുകള്‍ ഒരുമിച്ച് പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണം നിരസിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

article-image

hbhhh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed