മുളകിന്റെയും വെളിച്ചണ്ണയുടെയും വിലകുറച്ച് സപ്ലൈകോ


മുളകിന്റെയും വെളിച്ചണ്ണയുടെയും വിലകുറച്ച് സപ്ലൈകോ. വെളിച്ചണ്ണയ്ക്ക് ഒന്‍പത് രൂപയും മുളകിന് ഏഴു രൂപയുമാണ് കുറച്ചു. പൊതുവിപണിയിൽ‍ വിലകുറഞ്ഞതാണ് സപ്ലൈകോയും കുറയ്ക്കാന്‍ കാരണം.അരക്കിലോ മുളക് 77 രൂപ നിരക്കിലും ഒരു ലിറ്റർ‍ വെളിച്ചണ്ണ 136 രൂപ നിരക്കിലും ഇനി സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ‍ ലഭ്യമാകും. 

കമ്പനി ഉൽ‍പന്നങ്ങൾ‍ക്കും വില കുറഞ്ഞിട്ടുണ്ട്. അതിനിടെ, പഞ്ചസാരയും പരിപ്പും സപ്ലൈകോയിൽ‍ എത്തിയിട്ട് മാസങ്ങൾ‍ പിന്നിടുകയാണ്. വിതരണക്കാർ‍ക്ക് പൈസ കൊടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.  കമ്പനി ഉൽ‍പന്നങ്ങൾ‍ക്കും വിലകുറഞ്ഞതായി സപ്ലൈകോ അറിയിച്ചു. വിലക്കുറവ് ഇന്നുമുതൽ‍ പ്രാബല്യത്തിൽ‍ വന്നിട്ടുണ്ട്.

article-image

dsfgdsg

You might also like

Most Viewed