അമീർ സർഫറാസ് തംബ ലാഹോറിൽ വെടിയേറ്റ് മരിച്ചതിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ


പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ തടവുകാരൻ സരബ്‌ജിത് സിങ്ങിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീർ സർഫറാസ് തംബ ലാഹോറിൽ വെടിയേറ്റ് മരിച്ചതിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ. പാകിസ്ഥാനിൽ നടന്ന നാലു കൊലപാതകങ്ങളിൽ ഇന്ത്യയെ സംശയിക്കുന്നെന്നും അതേ മാതൃകയിലാണ് അമീറും കൊല്ലപ്പെട്ടതെന്നും പാക് ആഭ്യന്തരമന്ത്രി മെഹ്സീൻ നഖ്വി ആരോപിച്ചു. ഇന്ത്യ ഇതുവരെ ഇതിനോട് പ്രതകരിച്ചിട്ടില്ല. ബൈക്കിൽ എത്തിയ ഒരു സംഘം ആയുധധാരികളാണ് അമീറിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. 

ലഷ്‌കറെ ത്വയ്ബ സ്ഥാപകൻ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായിയുമാണ് അമീർ സർഫറാസ് തംബ. 2013ൽ ലാഹോറിലെ അതീവ സുരക്ഷയുള്ള കോട് ലഖ്‌പത് ജയിലിനുള്ളിൽ താംബ ഉൾപ്പെടെയുള്ള തടവുകാർ നടത്തിയ ആക്രമണത്തെത്തുടർന്ന് ഒരാഴ്‌ചയോളം അബോധാവസ്ഥയിലായ സരബ്ജിത് പിന്നീട് ലാഹോറിലെ ജിന്ന ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

article-image

asda

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed