മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ നേടിയ റാപ്പർ കില്ലർ മൈക്ക് അറസ്റ്റിൽ


ഗ്രാമി പുരസ്കാരവിതരണ വേദിയിൽ കശപിശയും അറസ്റ്റും. മൂന്ന് അവാർഡുകൾ നേടിയ റാപ്പർ കില്ലർ മൈക്ക് (മൈക്കിൾ റെൻഡർ) ആണ് അറസ്റ്റിലായത്. അവാർഡ് വിതരണം നടന്ന ലോസ് ആഞ്ചലസിലെ ക്രിപ്റ്റോ ഡോട്ട് കോം അറീനയിലുണ്ടായ വഴക്കുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നു പോലീസ് പറഞ്ഞു. 

പോലീസ് കില്ലർ മൈക്കിനെ വിലങ്ങണിയിച്ചു കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നു. പിന്നീട് മോചിതനായ അദ്ദേഹത്തോട് മാസാവസാനം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച റാപ് സോംഗ്, മികച്ച റാപ് പ്രകടനം, മിച്ച റാപ് ആൽബം എന്നിവയ്ക്കുള്ള അവാർഡാണ് മൈക്കിനു ലഭിച്ചത്.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed