അമേരിക്കയിലെ ലാസ് വെഗാസ് സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു


അമേരിക്കയിലെ ലാസ് വെഗാസ് സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളും കൊല്ലപ്പെട്ടതായി ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് കാമ്പസിലാണ് വെടിവെപ്പുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഒരാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിനോദസഞ്ചാരികളടക്കമെത്തുന്ന ലാസ് വെഗാസ് സ്ട്രിപ്പിന്റെ അടുത്താണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. 

എല്ലാ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെത്തുന്ന ചൂതാട്ട−വിനോദ കേന്ദ്രമാണ് ലാസ് വെഗാസ്. വെടിവെപ്പ് നടക്കുന്ന വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിനെത്തുടർന്ന് കാമ്പസ് അടച്ചു. സ്ഥലത്ത് സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

article-image

sdfdsf

You might also like

  • Straight Forward

Most Viewed