ഫ്രാൻസിൽ പള്ളി ആക്രമിച്ചു


ഫ്രാൻസിലെ റൂവനിൽ അജ്ഞാതർ ബസലിക്കാ പള്ളിയുടെ അൾത്താര നശിപ്പിക്കുകയും കുർബാനയ്ക്കുപയോഗിക്കുന്ന പാത്രങ്ങൾ മോഷ്ടിക്കുകയും ചെയ്തു. നഗരമധ്യത്തിലെ സേക്രഡ് ഹാർട്ട് ബസലിക്കയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 

അൾത്താരയിലെ ഒരു തിരുരൂപം നശിപ്പിക്കപ്പെട്ടതായി വികാരി ഫാ. ജഫ്രി ഡിലാ ടൂഷെ പറഞ്ഞു. ക്രൈസ്തവർക്കെതിരായ വിദ്വേഷപ്രവർത്തനങ്ങളിൽ യൂറോപ്പിൽ മൂന്നാം സ്ഥാനത്താണ് ഫ്രാൻസ്. 2022ൽ യൂറോപ്പിൽ രേഖപ്പെടുത്തിയ 748 സംഭവങ്ങളിൽ 106ഉം ഫ്രാൻസിലായിരുന്നു.

article-image

ിു

You might also like

  • NEC

Most Viewed