ഇന്ത്യ−അമേരിക്ക ബന്ധം ശക്തിപ്പെടുത്താൻ മന്ത്രിതല യോഗത്തിൽ ധാരണ

ഇന്ത്യ−അമേരിക്ക ബന്ധം ശക്തിപ്പെടുത്താൻ മന്ത്രിതല യോഗത്തിൽ ധാരണ. ഇന്ത്യൻ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരാണ് ചർച്ച നടത്തിയത്. ഇന്തോ−പസഫിക് മേഖലയിലെ വ്യാപാര പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തമാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് 2018 മുതൽ ഇന്ത്യ അമേരിക്ക 2+2 മന്ത്രി തല ചർച്ചകൾ ആരംഭിച്ചത്. അഞ്ചാം പതിപ്പിന് ഡൽഹിയിൽ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൺ ഇന്ന് ചർച്ചകൾക്ക് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സ്റ്റേറ്റ് സന്ദർശനവും അമേരിക്കൻ പ്രസിഡൻ്റ് ജോബെയ്ഡൻ്റെ ഇന്ത്യാ സന്ദർശനവും ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തമാക്കാൻ വഴിയൊരുക്കിയതായി കൂടിക്കാഴ്ചയുടെ ആമുഖ പ്രസംഗത്തിൽ എസ് ജയശങ്കർ വ്യക്തമാക്കി.
പ്രതിരോധം, വ്യവസായം, സാങ്കേതിക വിദ്യ, നയതന്ത്രം,വ്യാപാരം തുടങ്ങിയ മേഖലകളിലെ ഇന്തോ അമേരിക്കൻ സഹകരണം കൂടിക്കാഴ്ചയിൽ ചർച്ചയായി. നാലര ലക്ഷം വരുന്ന അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അനുകൂലമായ ചർച്ചകളും മന്ത്രിതല കൂടിക്കാഴ്ചയിൽ നടന്നു. അമേരിക്കൻ വിസാ നടപടികളിലെ കാലതാമസം ഒഴിവാക്കാനുള്ള ചർച്ചകൾക്കും മന്ത്രിതല കൂടിക്കാഴ്ചയിൽ തുടക്കം കുറിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധ സാഹചര്യവും ഇന്തോ−പസഫിക് മേഖലയുടെ സുരക്ഷയും കൂടിക്കാഴ്ചയിലെ മുഖ്യ അജണ്ടകളിൽ ഒന്നായിരുന്നു. അടുത്ത വർഷം ആദ്യമാണ് അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ വെച്ച് നടക്കുന്നത്. ഈ രാജ്യങ്ങളുമായി ചേർന്ന് ഇന്തോ−പസഫിക് മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്താനുള്ള പ്രാഥമിക ചർച്ചകളും ഇന്നത്തെ കൂടിക്കാഴ്ചയിൽ നടന്നിട്ടുണ്ട്
jhghjg