നേപ്പാളിൽ ഭൂകന്പത്തിൽ 20 വീടുകൾ തകർന്നു


നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ ഭൂകന്പത്തിൽ 20 വീടുകൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകന്പം ഇന്നലെ രാവിലെ 7.39നാണ് അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ജനം വീടുവിട്ടോടി. ധാഡിംഗ് ജില്ലയാണു ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു തുടർചലനങ്ങളുണ്ടായി. സമീപ ജില്ലകളായ ബാഗ്‌മതി, ഗണ്ടകി എന്നിവിടങ്ങളിലും ഭൂകന്പത്തിന്‍റെ പ്രകന്പനമുണ്ടായി. 

എഴുപത്തഞ്ചോളം വീടുകൾക്കു വിള്ളലുണ്ടായി. 2015ൽ നേപ്പാളിലുണ്ടായ ഭൂകന്പത്തിൽ 9,000 പേരാണു മരിച്ചത്. 22,000 പേർക്കു പരിക്കേറ്റു. 35 ലക്ഷം പേർ ഭവനരഹിതരായി.

article-image

df

You might also like

  • Straight Forward

Most Viewed