വസ്ത്രധാരണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാനൊരുങ്ങി ചൈന


ചൈനീസ് ദേശീയതാ വികാരത്തിനു ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാൻ‌ നീക്കം. ഇതു സംബന്ധിച്ച നിയമത്തിന്‍റെ കരട് ചൈനീസ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി ചർച്ചചെയ്യപ്പെടുന്നതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമം ലംഘിക്കുന്നവർക്കു തടവും പിഴയുമാണു നിർദേശിക്കുന്നത്. 

അതേസമയം, ഏതു തരത്തിലുള്ള വസ്ത്രധാരണമാണു നിയമലംഘനമാകുക എന്നു വിശദീകരിക്കുന്നില്ല.  ചൈനാ രാജ്യത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വസ്ത്രം ധരിക്കുകയോ, മറ്റുള്ളവരെ ധരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 15 ദിവസം തടവോ 680 ഡോളർ വരെ പിഴയോ ആണ് നിർദേശിക്കുന്നത്.  രാജ്യവികാരം വ്രണപ്പെടുന്നുവെന്നു നിശ്ചയിക്കാൻ എന്തു മാനദണ്ഡമാക്കുമെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ജനങ്ങൾ ഉയർത്തുന്നു.

article-image

dfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed