ഉക്രയ്‌ന്‌ യുറേനിയം ഷെൽ നൽകുമെന്ന് അമേരിക്ക


ഉക്രയ്‌ന്‌ ടാങ്ക്‌ കവചങ്ങൾ ഭേദിക്കാൻ കഴിവുള്ള യുറേനിയം ഷെല്ലുകൾ നൽകുമെന്ന്‌ അമേരിക്ക. മുമ്പ്‌ പ്രഖ്യാപിച്ച 100 കോടി ഡോളറിന്റെ സൈനികസഹായത്തിൽപ്പെടുത്തിയാകും ഇത്‌. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ ഉപോൽപ്പന്നമായ, നാമമാത്ര അളവിൽ റേഡിയോ ആക്ടീവ് സ്വഭാവമുള്ള യുറേനിയം (ഡിപ്ലീറ്റഡ് യുറേനിയം) അടിസ്ഥാനമാക്കിയുണ്ടാക്കിയ ഷെല്ലുകളാണ്‌ നൽകുന്നത്.

മനുഷ്യരാശിക്കുതന്നെ ഹാനികരമായ മാരകായുധങ്ങള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഉക്രയ്നിലേക്ക് ഒഴുക്കുന്ന അമേരിക്ക സംഘര്‍ഷം നീണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യന്‍ വിദേശമന്ത്രാലം പ്രതികരിച്ചു.

article-image

xdgfxg

You might also like

  • Straight Forward

Most Viewed