ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി

ചാറ്റ് ജിപിടി ചാറ്റ് ബോട്ട് നിരോധിച്ച് ഇറ്റലി. സ്വകാര്യതയുമായി ബന്ധപ്പെട്ട് ആശങ്കയുളളതിനാൽ ഉടൻ പ്രാബല്യത്തില്‍ വരുംവിധം നിരോധിക്കുകയാണെന്ന് ഇറ്റാലിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു. തെറ്റായ വിവരങ്ങളുടേയും പക്ഷപാതത്തിന്റേയും വ്യാപനം ഉള്‍പ്പെടെ ആശങ്കകളുണ്ട്. വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും സംഭരണവും നടത്തുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുയോജ്യമല്ലാത്ത വിവരങ്ങള്‍ നല്‍കുന്നതും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഓപ്പൺ എഐ എന്ന അമേരിക്കന്‍ ഗവേഷണ സ്ഥാപനം കഴിഞ്ഞ നവംബര്‍ 30ന് നിര്‍മ്മിത ബുദ്ധിയില്‍ പുറത്തിറക്കിയ ചാറ്റ്‌ബോട്ട് ആണ് ചാറ്റ് ജിപിടി.
ചാറ്റ് ജിപിടിയില്‍ നാം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുളള ഉത്തരം ഇന്റര്‍നെറ്റിലെ പല സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ തിരഞ്ഞെടുത്ത് സംയോജിപ്പിച്ച് വ്യക്തമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ്.
druyft