ഇന്ധനം തീര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്; പെരുവഴിയിലായി യാത്രക്കാർ


ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍. ചെന്നൈ എറണാകുളം എസി സ്ലീപ്പര്‍ ബസ്സാണ് പെരുവഴിയിലായത്. പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപമെത്തിയപ്പോഴാണ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നത്. തുടര്‍ന്ന് ബസില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ കിട്ടിയ വണ്ടിക്ക് യാത്ര തുടരുകയായിരുന്നു.

ഇന്ന് രാവിലെ 9 30ന് എറണാ കുളത്തേക്ക് വരികയായിരുന്നു ബസ്. ടോള്‍ പ്ലാസയ്ക്ക് സമീപം വച്ച് വാഹനം നിന്നെങ്കിലും ഇന്ധനം തീര്‍ന്ന വിവരം ജീവനക്കാര്‍ ആദ്യം അറിഞ്ഞിരുന്നില്ല. ഇന്ധനം കഴിഞ്ഞതാണെന്ന് മനസിലാക്കി അഞ്ച് ലിറ്റര്‍ ഡീസല്‍ എത്തിച്ച് ഒഴിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ട് ആയിരുന്നില്ല. തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി, കിട്ടിയ വാഹനങ്ങള്‍ക്ക് പോകുകയായിരുന്നു.

ഓണ്‍ലൈന്‍ വഴി നിരവധി യാത്രക്കാര്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഈ സാഹചര്യത്തിലും ബദല്‍ സംവിധാനം ഒരുക്കി നല്‍കാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധമറിയിച്ചു. വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നുളള സംഘമെത്തി ബസ് ടോള്‍ പ്ലാസക്ക് സമീപത്ത് നിന്ന് മാറ്റി

article-image

GCHG

You might also like

  • Lulu Exchange
  • Straight Forward

Most Viewed