വലതുകാലിൽ‍ നിന്നും മൂന്ന് വെടിയുണ്ടകൾ‍ പുറത്തെടുത്തതായി ഇമ്രാൻ ഖാൻ


തന്‍റെ വലതുകാലിൽ‍ നിന്നും മൂന്ന് വെടിയുണ്ടകൾ‍ പുറത്തെടുത്തതായി പാക്കിസ്ഥാൻ മുൻ‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആക്രമികളെ കുറിച്ചുള്ള വിവരം തനിക്ക് ലഭിച്ചുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. മൂന്നരവർഷം താൻ അധികാരത്തിലുണ്ടായിരുന്നു‌. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഏജൻസികളുമായി തനിക്ക് ബന്ധമുണ്ട്. തനിക്കെതിരായ കൊലപാതക ഗൂഢാലോചന രണ്ട് മാസം മുമ്പ് തയാറാക്കിയതാണെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടു.

എന്നെ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ മുതലാണ് എല്ലാം ആരംഭിച്ചത്. അന്നുമുതൽ എന്‍റെ പാർട്ടി തകരുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ പകരം സംഭവിച്ചത് വലിയ ജനപ്രതിഷേധം ഉണ്ടാകുകയും എന്‍റെ പാർട്ടിക്ക് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

article-image

ഹൂബഹൂ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed