പീഡന പരാതി: ധനുഷ്ക ഗുണതിലകയെ ക്രിക്കറ്റിൽ നിന്നും സസ്പെൻഡ് ചെയ്തു


ഓസ്ട്രേലിയൻ യുവതി നൽകിയ ലൈംഗികാത്രികമ പരാതിയുടെ അടിസ്ഥാനത്തിൽ സിഡ്നി പോലീസ് കസ്റ്റഡി‌യിലെടുത്ത ധനുഷ്ക ഗുണതിലകയെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും സസ്പെൻഡ് ചെയ്തതായി ശ്രീലങ്ക ക്രിക്കറ്റ് അധികൃതർ അറിയിച്ചു. ഗുണതിലകയ്ക്ക് ജാമ്യം നിഷേധിച്ച ഉത്തരവ് സിഡ്നി കോടതി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി. അച്ചടക്കലംഘനത്തിന്‍റെ പേരിൽ മുന്പ് മൂന്ന് തവണ സസ്പെൻഷൻ നടപടി നേരിട്ട താരമാണ് ഗുണതിലക.

ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ റോസ് ബേ മേഖലയിലെ വസതിയിൽ വച്ച് ലൈംഗികാത്രികമത്തിന് ഇരയാക്കിയെന്ന പരാതിയിൽ നവംബർ ആറിനാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

article-image

fkghl

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed