ഇന്ത്യൻ വംശജയായ സുയെല്ല ബ്രേവർമാന് ലിസ് ട്രസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സ്ഥാനം നഷ്ടമായി
ലിസ് ട്രസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സ്ഥാനം ഇന്ത്യൻ വംശജയായ സുയെല്ല ബ്രേവർമാന് നഷ്ടമായി. സുപ്രധാനമായ വിവരം അനൗദ്യോഗിക ഇ−മെയിൽ ഐഡി ഉപയോഗിച്ച് കൈമാറിയ സുരക്ഷാവീഴ്ചയുടെ പേരിലാണ് പദവി ഏറ്റെടുത്ത് ആഴ്ചകൾക്കുള്ളിൽ ബ്രേവർമാന് സ്ഥാനം നഷ്ടമായത്. എന്നാൽ പ്രധാനമന്ത്രി ട്രസുമായുള്ള അഭിപ്രായഭിന്നത മൂലമാണ് ബ്രേവർമാൻ പുറത്തായതെന്ന് അഭ്യൂഹങ്ങളുണ്ട്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ട്രസിന് സാന്പത്തിക പ്രതിസന്ധിയും തൊഴിലാളി ക്ഷാമവും മൂലം ഈ നയത്തിൽ നിന്ന് വ്യതിചലിക്കേണ്ടി വരുമെന്നും കൂടുതൽ വിദേശികളെ രാജ്യത്ത് സ്വീകരിക്കേണ്ടി വരുമെന്നും സൂചനകളുണ്ട്. കൺസർവേറ്റീവ് പാർട്ടിയിലെ എതിർപ്പ് മറികടന്ന് ഈ തീരുമാനം പ്രഖ്യാപിക്കാൻ ബ്രേവർമാനെ നിർബന്ധിച്ചതാണ് രാജിയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
പുറത്തുവിട്ട രാജിക്കത്തിൽ ട്രസിനെ പരോക്ഷമായി വിമർശിച്ച ബ്രേവർമാൻ, തെറ്റുകൾ സംഭവിച്ചാൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവി ഒഴിയണമെന്നും താൻ അതിന് തയ്യാറാണെന്നും കുറിച്ചു. സാന്പത്തിക നയത്തിലെ പാളിച്ചകളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്ത സാഹചര്യത്തെയും കത്തിൽ വിമർശിക്കുന്നുണ്ട്. ബ്രേവർമാന് പകരം ഋഷി സുനാക് അനുകൂലിയായ ഗ്രാന്‍റ് ഷാർപ്സ് ആഭ്യന്തര വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തു.
astydsry
