ബ്രിട്ടനിൽ ധനകാര്യ മന്ത്രി ക്വാസി ക്വാർട്ടേങിനെ പുറത്താക്കി പ്രധാനമന്ത്രി

ബ്രിട്ടനിൽ ധനകാര്യ മന്ത്രി ക്വാസി ക്വാർട്ടേങിനെ പുറത്താക്കി പ്രധാനമന്ത്രി ലിസ് ട്രസ്.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം തന്റെ പാർട്ടിക്കുള്ളിൽ തന്നെ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളെ മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് റിപ്പോർട്ട്.
ലിസ് ട്രസിന്റെ നിർദേശപ്രകാരമാണ് താൻ രാജി വെച്ചതെന്ന് ക്വാർട്ടേങ് തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ വാഷിങ്ടണിൽ വെച്ച് നടന്ന ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മീറ്റിങ്ങുകളിൽ പങ്കെടുത്ത് ലണ്ടനിലേക്ക് തിരിച്ചെത്തിയതിന് ശേഷം വെള്ളിയാഴ്ചയായിരുന്നു ക്വാർട്ടേങിന്റെ രാജി.
നിങ്ങളുടെ ചാൻസലർ എന്ന പദവിയിൽ മാറി നിൽക്കാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടു. ഞാനത് അംഗീകരിച്ചു, ക്വാർട്ടെങ് ട്രസിൻ നൽകിയ രാജിക്കത്തിൽ പറയുന്നു.ഒരു ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമെന്ന നിലയിൽ സർക്കാരിൽ നിന്ന് നിങ്ങളെ നഷ്ടപ്പെട്ടതിൽ എനിക്ക് അതിയായ ഖേദമുണ്ട്. നമ്മൾ ഒരേ കാഴ്ചപ്പാടുകൾ പങ്കിടുന്നു. മറുപടിയായി ലിസ് ട്രസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലിസ് ട്രസ് സർക്കാർ മുന്നോട്ടുവെച്ച സാമ്പത്തിക പാക്കേജിന്റെ ചില ഭാഗങ്ങൾ ഒഴിവാക്കുമെന്നതിന്റെ സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധനകാര്യ മന്ത്രിയുടെ രാജിയും.
മാർക്കറ്റിലെയും രാഷ്ട്രീയരംഗത്തെയും പ്രതിസന്ധികൾ മറികടക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലിസ് ട്രസ് ക്വാസി ക്വാർട്ടെങ്ങിനെ പുറത്താക്കിയതെന്നാണ് സൂചന. പുതിയ ധനകാര്യ മന്ത്രിയായി ജെറമി ഹണ്ടിനെ നിയമിച്ചു. മുൻ കാബിനറ്റ് മന്ത്രി കൂടിയാണ് ഹണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. ഇന്ത്യൻ വംശജനും ബ്രിട്ടന്റെ മുൻ മന്ത്രിയുമായ റിഷി സുനക്കിനെ പിന്തള്ളിക്കൊണ്ടായിരുന്നു ഇത്.
yduf