പ്രമുഖ ബ്രിട്ടീഷ് നാടക സംവിധായകൻ പീറ്റർ ബ്രൂക്ക് അന്തരിച്ചു


ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ബ്രിട്ടീഷ് നാടകവേദികളെ അടക്കി ഭരിച്ച പ്രമുഖ സംവിധായകൻ പീറ്റർ ബ്രൂക്ക് അന്തരിച്ചു. 97 വയസായിരുന്നു. 1974 മുതൽ പാരീസിൽ ജീവിച്ച ബ്രൂക്ക് ശനിയാഴ്ച നഗരത്തിൽ തന്നെയാണ് അന്തരിച്ചത്. 1925ൽ ജൂത കുടിയേറ്റ കുടുംബാംഗമായി പിറന്ന ബ്രൂക്ക് ഓക്സ്ഫഡ് വാഴ്സിറ്റിയിൽ ഉന്നത പഠനം നടത്തുന്നതിനിടെ ബർമിംഗ്ഹാം റിപർടോറി തിയറ്റർ സംവിധായകനായാണ് കരിയർ തുടങ്ങിയത്. 

പ്രമുഖ എഴുത്തുകാരിൽ പലരുടെയും രചനകൾക്ക് വേദിയിൽ ആവിഷ്കാരം നൽകി ശ്രദ്ധേയനായി.

You might also like

  • Straight Forward

Most Viewed