ലോക ടൂറിസം: റഷ്യ പുറത്തേക്ക്


മാഡ്രിഡ് : ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയില്‍ നിന്നും റഷ്യ പുറത്തേക്ക്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ചൂണ്ടിക്കാട്ടി ഏപ്രില്‍ മാസം ലോക ടൂറിസം സംഘടന റഷ്യയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തില്‍ തങ്ങള്‍ സംഘടനയില്‍ നിന്ന് പിന്മാറുകയാണെന്ന് റഷ്യ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. മാഡ്രിഡ് ആസ്ഥാനമായുള്ള ഈ സംഘടനില്‍ നിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി റഷ്യൻ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ സ്ഥിരീകരിച്ചു.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം സംഘടനയുടെ മൂല്യങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് യുഎന്‍ ലോക ടൂറിസം സംഘടന റഷ്യയെ സസ്‌പെന്‍ഡ് ചെയ്തത്.

You might also like

  • Straight Forward

Most Viewed