റഷ്യയുടെ യുക്രൈൻ അധിനിവേശം: ഇന്ത്യൻ നിലപാടിനെ ചോദ്യം ചെയ്ത് അമേരിക്ക


യുക്രൈനിൽ‍ റഷ്യ നടത്തുന്ന അധിനിവേശത്തിൽ‍ ഇന്ത്യൻ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ‍. വിഷയത്തിൽ‍ തങ്ങളുടെ പ്രധാന സഖ്യകക്ഷികളിൽ‍ ഒന്നായ ഇന്ത്യയുടേത് ദൃഢതയില്ലാത്ത നിലപാടാണെന്നും ബൈഡൻ പറഞ്ഞു. അതേസമയം, റഷ്യക്കെതിരെ ഒരുമിച്ച് നിന്നതിന് നാറ്റോ, യൂറോപ്യൻ യൂണിയൻ‍, ഏഷ്യയിലെ പ്രധാന പങ്കാളികൾ‍ തുടങ്ങിയ സഖ്യകക്ഷികളെ ബൈഡൻ അഭിനന്ദിക്കുകയും ചെയ്തു. വാഷിംഗ്ടണിൽ‍ യുഎസ് ബിസിനസ് തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്വാഡ് അംഗ രാജ്യങ്ങളിൽ‍, ഇന്ത്യ അൽ‍പം ഇളകി നിൽ‍ക്കുകയാണ് എന്നതൊഴിച്ചാൽ‍ ജപ്പാൻ വളരെ ശക്തമാണ്. പുടിൻ ആക്രമണത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ‍ ഓസ്‌ട്രേലിയയും അങ്ങനെ തന്നെ. നാറ്റോയെ വിഭജിക്കാൻ കഴിയുമോയെന്നാണ് പുടിൻ നോക്കിയത്. എന്നാൽ‍, നാറ്റോ ചരിത്രത്തിൽ‍ ഇന്നേവരെ ഇല്ലാത്ത ഐക്യത്തോടെ ശക്തിപ്പെടുകയാണ് ചെയ്തത്’− ബൈഡൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed