യുക്രൈനില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ 'കിന്‍സല്‍' പ്രയോഗിച്ച്‌ റഷ്യ


ആണവായുധം വഹിക്കാന്‍ ശേഷിയും ശബ്ദത്തേക്കാള്‍ പത്തുമടങ്ങ് വേഗമുള്ള 'കിന്‍സല്‍' ഹൈപ്പര്‍സോണിക് മിസൈല്‍ യുക്രൈനില്‍ ആദ്യമായി പ്രയോഗിച്ച്‌ റഷ്യ. യുക്രൈനിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ആയുധശേഖരം നശിപ്പിക്കാനാണ് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പ്രയോഗിച്ചതെന്നാണ് റഷ്യ ഇന്‍റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട വാര്‍ത്തയില്‍ അവകാശപ്പെട്ടത്. ഇവാനോ ഫ്രാന്‍കിവ്‌സ്‌ക് പ്രദേശത്ത് ഡെലിറ്റിന്‍ ഗ്രാമത്തില്‍ മിസൈലുകളും വെടിക്കോപ്പുകളും സൂക്ഷിച്ച അണ്ടര്‍ഗ്രൗണ്ട് വെയര്‍ഹൗസുകള്‍ തകര്‍ത്തതയാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെന്‍കോവ് പറഞ്ഞത്. നാറ്റോ രാജ്യമായ റൊമാനിയയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് ഇവാനോ ഫ്രാന്‍കിവ്‌സ്‌ക്. ഒഡേസയിലെ കരിങ്കടല്‍ തീരത്തെ യുക്രൈന്‍ സൈനികവ്യൂഹത്തിനെതിരെ ആന്‍റി ഷിപ്പ് മിസൈല്‍ സംവിധാനമായ 'ബാസഷന്‍' പ്രയോഗിച്ചതായും റഷ്യ അറിയിച്ചു. ഇവരുടെ അവകാശ വാദങ്ങളില്‍ യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed