യുക്രെയ്ന് യുദ്ധവിമാനങ്ങൾ നൽകുമെന്ന് യുറോപ്യൻ യൂണിയൻ


റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ യുക്രെയ്ന് സഹായം വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ. യുക്രെയ്ന് യുദ്ധവിമാനങ്ങൾ നൽകുമെന്ന് യുറോപ്യൻ യൂണിയൻ അറിയിച്ചു. യൂറോപ്യൻ യൂണിയന്‍റെ വിദേശനയ മേധാവി ജോസഫ് ബോറെൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുടെ അഭ്യർത്ഥന മാനിച്ചാണ് ഇയു ഇക്കര്യത്തിൽ തീരുമാനം അറിയിച്ചത്. 

അതേസമയം, യുക്രെയ്ന്‍റെ മറ്റൊരു പ്രധാനപ്പെട്ട നഗരവും റഷ്യൻ സേന പിടിച്ചെടുത്തു. ബെർ‍ദ്യാൻസ്‌ക് നഗരമാണ് റഷ്യ കീഴടക്കിയത്. നഗരം റഷ്യൻ സൈന്യം കീഴടക്കിയതായി മേയർ‍ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed