ഭീതിയ്ക്ക് വഴിയൊരുക്കി ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്


ബീജിയിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങൾ ഈ ആഴ്ച ഭൂമിയിൽ പതിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിയ്ക്ക് വഴിയൊരുക്കുന്നത്. ഇന്ന് രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ റോക്കറ്റ് ഭൂമിയിൽ പതിയ്ക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ചൈനയുടെ സ്വപ്‌ന പദ്ധതിയായ ലാർജ് മോഡ്യുലർ സ്‌പേസ് േസ്റ്റഷന്റെ പ്രധാന ഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29ന് ഭ്രമണ പഥത്തിൽ എത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടമായത്. 21,000 കിലോ ഗ്രാം ഭാരമുള്ള ഭാഗമാണ് നഷ്ടപ്പെട്ടത്. ഇത് ഭൂമിയിൽ പതിച്ചാൽ വലിയ ദുരന്തമായിരിക്കും ഉണ്ടാകുയെന്നാണ് വാനനിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.

നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിയ്ക്കാനിരിക്കുന്ന റോക്കറ്റിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്ന റോക്കറ്റിന്റെ ആദ്യ ചിത്രമാണ് ഇറ്റലി ആസ്ഥാനമായുള്ള വെർച്വൽ ടെലിസ്‌കോപ്പ് പ്രൊജക്ട് പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയിലേക്ക് തകർന്ന് ജനവാസ മേഖലയിൽ അവശിഷ്ട മഴ പെയ്യിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ കാണിക്കുന്നതെന്ന് യുഎസിലെ സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ചൈനയുടെ ബഹിരാകാശ ഏജൻസി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. വ്യാഴാഴ്ച 11.23ഓട് കൂടിയായിരുന്നു വിക്ഷേപണം. എന്നാൽ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുൻപാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.

You might also like

Most Viewed