റൗൾ കാസ്‌ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു


ഹവാന: റൗൾ കാസ്‌ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. എട്ടാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ താൻ രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ക്യൂബൻ പ്രസിഡന്റായ മിഖായേൽ ഡിയാസ് കെനലിന് അദ്ദേഹം സ്ഥാനം കൈമാറി. 1959 മുതൽ 2006 വരെ ഫിഡൽ കാസ്‌ട്രോ ആയിരുന്നു ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അദ്ധ്യക്ഷൻ. അതിന് ശേഷം റൗൾ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 2018ൽ ക്യൂബയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്പോൾതന്നെ മൂന്ന് വർഷത്തിനകം പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റൗൾ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു. റൗള്‍ കാസ്ട്രോ സ്ഥാനം ഒഴിയുന്നതോടെ അറുപത് വർഷം നീണ്ടു നിന്ന കാസ്ട്രോ യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed