റഷ്യയും അമേരിക്കയും ആണവായുധ നിയന്ത്രണ കരാർ അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു
വാഷിംഗ്ടൺ: റഷ്യയും അമേരിക്കയും തമ്മിൽ നിലവിലെ ആണവായുധ നിയന്ത്രണ കരാർ അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ദീർഘിപ്പിച്ച കരാർ പ്രകാരം റഷ്യയുടെ ആണവായുധങ്ങൾ പുറമേയ്ക്ക് പോകുന്നതിനും കനത്ത ബോംബാക്രമണം നടത്താൻ ശേഷിയുള്ള സംവിധാനങ്ങളുടെ നിയന്ത്രണങ്ങളിലും 2026 ജൂൺ 5 വരെ പരസ്പര ധാരണ തുടരും.
ഇതിനൊപ്പം ഇരുരാജ്യങ്ങൾക്കും പ്രത്യേക ഘട്ടങ്ങളിൽ പരസ്പ്പരം ആണവ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള അനുമതിയും തുടരും.

