1,714 മെട്രിക് ടൺ ധാന്യങ്ങൾ നശിച്ചു പോയതായി കേന്ദ്രം
ന്യൂഡൽഹി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്‍റെയും ഗോഡൗണുകളിൽ 2020−21 സാന്പത്തിക വർഷം 1,714 മെട്രിക് ടണ്‍ ധാന്യങ്ങൾ നശിച്ചു പോയതായി കേന്ദ്ര സർക്കാർ. 2020 ഡിസംബർ 31 വരെ കാലയളവിലാണ് ഇത്രയധികം ഭക്ഷ്യ ധാന്യങ്ങൾ നശിച്ചു പോയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ−ഉപഭോക്തൃ−പൊതുവിതരണ കാര്യ സഹമന്ത്രി റാവുസാഹിബ് ദാൻവേ ലോക്സഭയിൽ അറിയിച്ചത്. 2.56 കോടി രൂപയുടെ മൂല്യയമുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇങ്ങനെ നശിച്ചു പോയത്.
ഇങ്ങനെ നശിച്ചുപോകുന്ന ഭക്ഷ്യ ധാന്യങ്ങൾ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനു വേണ്ടി യാതൊരു വിധ സാധ്യത പഠനങ്ങളും നാളിതുവരെയായി കേന്ദ്ര സർക്കാർ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

