ഈജിപ്തിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം ഏഴ് മരണം
കയ്റോ: ഈജിപ്തിലെ കയ്റോയിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേര് മരിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. കയ്റോയിൽനിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായി എൽ ഒബൂരിലെ മിസർ അൽ അമൽ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവം. ഷോട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്നു ആശുപത്രിയിൽനിന്നും രോഗികളെ കയ്റോയിലെ ആശുപത്രിയിലേക്ക് മാറ്റി.
