പാലക്കാട്ടെ ദുരഭിമാനക്കൊല: കുത്താനുപയോഗിച്ച ആയുധം കണ്ടെടുത്തു
പാലക്കാട് : തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയിൽ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിത്. സംഭവസ്ഥലത്ത് നടത്തിയ തെളിവെടുപ്പിന് ശേഷം സുരേഷിന്റെ വീട്ടിൽ എത്തിച്ചും തെളിവെടുത്തു. അനീഷിന്റെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി ഇവിടെനിന്ന് കണ്ടെടുത്തു. ക്രിസ്തുമസ് ദിനത്തിലാണ് അനീഷ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാത്രി ഒന്പതരയോടെയാണ്. ഒന്നിച്ച് മൂന്നുമാസം തികച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഹരിതയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
