മുഖ്യമന്ത്രി വി.ഡി. സതീശൻ അഹങ്കാരി; എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ


ശാരിക l കേരളം

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശൻ വിചാരിച്ചാൽ എൻ.എസ്.എസിനെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും എന്നാൽ എൻ.എസ്.എസ് വിചാരിച്ചാൽ പലതും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും എൻ.എസ്.എസിന് നൽകിയില്ലെന്നും സതീശൻ അഹങ്കാരിയാണെന്നും സുകുമാരൻ നായർ ആരോപിച്ചു. എൻ.എസ്.എസ് ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ.

അതേസമയം, എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് കെ.ബി. ഗണേഷ് കുമാറിനെ ഒഴിവാക്കിയതിലും സുകുമാരൻ നായർ പ്രതികരണവുമായി രംഗത്തെത്തി. എല്ലാം ജനാധിപത്യ മര്യാദ അനുസരിച്ചാണെന്നാണ് തന്റെ ഉറപ്പെന്നായിരുന്നു പ്രതികരണം. വർഷങ്ങളായി പദവികൾ ഇല്ലാതിരിക്കുന്നവർക്ക് അത് നൽകേണ്ടതുണ്ടെന്നും ഓരോ താലൂക്കിലെയും പ്രവർത്തനം അനുസരിച്ചാണ് തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോൾ രണ്ടുപേരെ മാറ്റും, ചിലപ്പോൾ മൂന്നുപേരെ മാറ്റുമെന്നും ഇത്തവണ ഒരാളെയേ മാറ്റിയിട്ടുള്ളൂവെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി. കാലാവധി തീർന്നതിനാലാണ് ഗണേഷിനെ വീണ്ടും ഡയറക്ടർ ബോർഡിലേക്ക് എടുക്കാത്തതെന്നും അല്ലാതെ പുറത്താക്കിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ബോർഡിൽ സ്ഥാനം കിട്ടാത്തവർക്ക് അവസരം നൽകണം. പ്രവർത്തനം അനുസരിച്ചാണ് ആളുകളെ മാറ്റുന്നത്. ഇനി ഇതിൽ പരാതിയുണ്ടെങ്കിൽ ഗണേഷിന് കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.

എന്നാൽ, മരിക്കുന്നതുവരെ ഒരു സ്ഥാനത്തിരിക്കുന്ന ആളല്ല താനെന്നായിരുന്നു കെ.ബി. ഗണേഷ് കുമാറിന്റെ പ്രതികരണം. അംഗത്വം പുതുക്കാത്തതിൽ തനിക്ക് പ്രശ്നമില്ലെന്നും അതിനായി താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്തിനുവേണ്ടിയല്ല എൻ.എസ്.എസിൽ വന്നതെന്നും ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. 

article-image

ghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed