ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വീണ്ടും കോവിഡ്


ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം ഔദ്യോഗിക വസതിയിൽ ക്വറന്‍റീനിലായി. സമ്പർക്കത്തിൽ വന്ന ഒരു എംപിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ബോറിസ് ജോൺസൻ കോവിഡ് ടെസ്റ്റിന് വിധേയനായത്.

അതേസമയം അദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും, ഔദ്യോഗിക ജോലികൾ വീട്ടിലിരുന്ന് നിർവ്വഹിക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു. ഏപ്രിലിൽ കോവിഡ് ബാധിതനായ ബോറിസ് ജോൺസൻ ഗുരുതരാവസ്ഥയിലായിരുന്നു. മൂന്നു ദിവസത്തിലേറെ അദ്ദേഹത്തിന് ഐസിയുവിൽ കഴിയേണ്ടിയും വന്നു.

ഒരിടവേളയ്ക്കുശേഷം രോഗവ്യാപനം വർദ്ധിച്ചതോടെ ഇംഗ്ലണ്ടിൽ വീണ്ടും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി വീണ്ടും രോഗബാധിതനായത്. പ്രതിദിന രോഗനിരക്കും മരണനിരക്കും ബ്രിട്ടനിൽ കൂടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed