എംപിക്ക് കോവിഡ്; ബ്രിട്ടീഷ് പ്രധാനമന്ത്രി നിരീക്ഷണത്തിൽ


ലണ്ടൻ: പാർലമെന്‍റ് അംഗത്തിനു കോവിഡ് ബാധിച്ചതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ആഷ്ഫീൽ എംപി ലീ ആൻഡേഴ്സണ് ആണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹവുമായി ബോറിസ് ജോണ്‍സണ്‍ ചൊവ്വാഴ്ച അരമണിക്കൂറിലേറെ നേരിട്ട സംസാരിച്ചിരുന്നു.

ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് രോഗബാധിതനുമായി സന്പർക്കത്തിൽ ഏർപ്പെട്ടിരിന്നു. എന്നാൽ, നിലവിൽ തനിക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. പക്ഷേ, കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു. ഒൗദ്യോഗിക വസതിയിലിരുന്ന് താൻ ജോലികൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോറിസിന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കോവിഡ് ലക്ഷണങ്ങളും ഇല്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed