ചുഴലിക്കൊടുങ്കാറ്റ്: ഫിലിപ്പീൻസിൽ മരണം 67 ആയി


മനില: വാംകോ ചുഴലിക്കൊടുങ്കാറ്റ് ദുരന്തം വിതച്ച ഫിലിപ്പീൻസിൽ മരണം 67 ആയി ഉയർന്നു. കൊടുങ്കാറ്റിനൊപ്പമുണ്ടായ പേമാരിയും മണ്ണിടിച്ചിലുമാണ് വൻ ദുരന്തം വിതച്ചത്. മണ്ണിടിച്ചിലിൽപ്പെട്ടവരിൽ 12 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച വീശിയ കൊടുങ്കാറ്റ് കാഗായാൻ മേഖല, ലുസോൺ ദ്വീപുകൾ, തലസ്ഥാനമായ മനില എന്നിവിടങ്ങളിലാണു കൂടുതൽ ദുരിതം. കൊടുങ്കാറ്റിനൊപ്പമുള്ള പേമാരി ഇവിടങ്ങളിൽ പ്രളയത്തിനിടയാക്കി. 26,000 ഭവനങ്ങൾ നശിച്ചു.

രണ്ടര കോടി ഡോളറിന്‍റെ കൃഷിനാശവും റിപ്പോർട്ട് ചെയ്തു. പട്ടാളവും പോലീസും തീരരക്ഷാസേനയും ദുരന്തനിവാരണത്തിനു നേതൃത്വം നല്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed