നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം: ഗൂർഖയിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി


കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിലെ ചുമ്ുംബ്രി ഗ്രാമത്തിൽ കനത്ത നാശനഷ്ട വിതച്ച് വീണ്ടും മിന്നൽ പ്രളയം. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗണ്ഡകി നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നുണ്ടായ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോകുകയും പ്രാദേശിക ജലവൈദ്യുത പദ്ധതിക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആന്റ് മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് രാവിലെ 6:30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് കേവലം രണ്ട് മണിക്കൂറിനുള്ളിൽ അപകടനിലയും കടന്ന് 8.43 മീറ്ററിലേക്ക് ഉയരുകയായിരുന്നു. വെറും 10 മിനിറ്റിനിടെ രണ്ടും മീറ്ററിലധികം ജലനിരപ്പ് ഉയർന്നതാണ് പ്രളയത്തിന്റെ തീവ്രത കൂട്ടിയത്. ഗതാഗത-വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നദിയിൽ ഒഴുക്ക് തടസ്സപ്പെട്ട് കരകവിയുകയായിരുന്നുവെന്നും കനത്ത മഴയല്ല പ്രളയത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ഇതുവരെ ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും വ്യോമ നിരീക്ഷണവും പുരോഗമിക്കുകയാണ്. ഉരുൾപൊട്ടൽ ഭീഷണിയുള്ള ജഗത് മേഖലയിൽ നിന്നും ആറുപേരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ പ്രളയത്തിൽ 1,453 പേർ മരണപ്പെടുകയും അയ്യായിരത്തിലധികം പേരെ കാണാതാവുകയും ചെയ്ത വൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് രാജ്യം മുക്തമാകുന്നതിനിടെയാണ് പുതിയ പ്രളയം.

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed