ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്ന് കപില്‍ സിബല്‍


 

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരസ്യവിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്ത്. ബിഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് കപിൽ സിബൽ പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് കപിൽ സിബലിന്റെ തുറന്ന് പറച്ചിൽ.
ബിഹാറിൽ മാത്രമല്ല, ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ബിജെപിക്ക് ബദലായി ജനങ്ങൾ കോൺഗ്രസിനെ കണക്കാക്കിയില്ല. ബിഹാറിൽ ആർജെഡിയെയാണ് ബദലായി കണ്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ഞങ്ങൾ തോറ്റു. അവിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ഞങ്ങൾക്കായിരുന്നില്ല. ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ രണ്ടു ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത്. എന്റെ സഹപ്രവർത്തകനായ പ്രവർത്തക സമിതിയിലെ അംഗമായ ഒരാളുടെ പ്രസ്താവന കേട്ടു, കോൺഗ്രസ് ആത്മ പരിശോധന നടത്തുമെന്ന് കപിൽ സിബൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed