ലോകാരോഗ്യ സംഘടന തലവൻ ക്വാറൈന്റിനിൽ
ന്യൂയോർക്ക്:
ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ക്വാറൻൈറനിൽ പ്രവേശിച്ചു. കോവിഡ് ബാധിതനായ വ്യക്തിയുമായി സന്പർക്കം പുലർത്തിയെന്നും അതിനാൽ സ്വയം നിരീക്ഷണത്തിലേക്ക് മാറുകയാണെന്നും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
10 ദിവസത്തേക്ക് വീട്ടിലിരുന്നു തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെ ഒന്നിച്ച് നേരിടണമെന്നും ലോകാരോഗ്യ സംഘടനയും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ടെഡ്രോസ് അഥനം ആഹ്വാനം ചെയ്തു.
