പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷന്‍ ബൈഡന് കാര്യമായ ഗുണം ചെയ്തില്ലെന്ന് റിപ്പോർട്ട്
ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷന്‍ കാര്യമായി ഗുണം ചെയ്തില്ലെന്ന് സര്‍വേഫലം. കണ്‍വെന്‍ഷനുശേഷം ജനപിന്തുണയില്‍ കാര്യമായ വര്‍ദ്ധന നേടാന്‍ ബൈഡന് സാധിച്ചില്ലെന്ന് റോയിട്ടേഴ്സ് ഇപ്സോസ് അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമാക്കുന്നു.
ആഗസ്റ്റ് 19 മുതല്‍ 25 വരെ നടന്ന അഭിപ്രായ സര്‍വേയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനേക്കാള്‍ ലീഡ് ബൈഡനു തന്നെയായിരുന്നു. രജിസ്റ്റര്‍ ചെയ്ത് വോട്ടര്‍മാരില്‍ 47 ശതമാനം ബൈഡനെയാണ് പിന്തുണച്ചത്.
അതേസമയം, ട്രംപിന്റെ പിന്തുണ 40 ശതമാനത്തില്‍ ഒതുങ്ങി. എന്നാല്‍, പാര്‍ട്ടി കണ്‍വെന്‍ഷനു മുമ്പുണ്ടായിരുന്ന ജനപിന്തുണയില്‍നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ബൈഡന് സാധിച്ചില്ലെന്നാണ് സര്‍വേഫലം വ്യക്തമാക്കുന്നത്.

