കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്; ചൈനയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്


ബെയ്ജിംഗ്: ചൈനയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ തലസ്ഥാനമായ ബെയ്ജിംഗിലുൾപ്പടെ നിയന്ത്രണങ്ങളിൽ വൻ ഇളവ്. തലസ്ഥാന നഗരവാസികൾ മാസ്ക് പോലും ഉപേക്ഷിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്. മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് അധികൃതർ പിൻവലിച്ച സാഹചര്യത്തിലാണ് ജനങ്ങൾ മാസ്ക് ഉപേക്ഷിച്ചുതുടങ്ങിയത്. തുടർച്ചയായി 12 ദിവസവും ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് മാസ്ക് നിർബന്ധമല്ലാതാക്കിയത്. എന്നാൽ മാസ്ക് നിർബന്ധമാക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയ ശേഷം നിരവധി പേർ മാസ്ക് ധരിച്ച് തന്നെയാണ് പുറത്തിറങ്ങിയിരുന്നതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ബെയ്ജിംഗ് അധികൃതർ ഇത് രണ്ടാം തവണയാണ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞത്. രണ്ട് ലോക്ക് ഡൗണിന് ശേഷമാണ് ഇവിടുത്തെ ജനജീവിതം സാധാരണ നിലയിലെത്തിയിരിക്കുന്നത്. ഏപ്രിൽ ആദ്യം ചൈനയിൽ കോവിഡ് കേസുകൾ നിയന്ത്രണവിധേയമായിരുന്നു. എന്നാൽ, ഇവിടുത്തെ ഒരു മാർക്കറ്റിൽ നിരവധിപ്പേർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ജൂണിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed