"ഒബാമ നന്നായി ജോലി ചെയ്തിരുന്നുവെങ്കിൽ ഞാൻ പ്രസിഡന്‍റാകില്ലായിരുന്നു"


വാഷിംഗ്ടൺ ഡിസി: മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒബാമ തന്‍റെ ജോലി നല്ലതു പോലെ ചെയ്യാത്തതിനാലാണ് താന്‍ രാഷ്ട്രിയത്തിലേക്ക് എത്തിയതെന്നും തുടർന്ന് രാജ്യം തന്നെ പ്രസിഡന്‍റായി തിരഞ്ഞെടുത്തതെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്‍റ് ആകുന്നതിനു മുന്‍പുള്ള ജീവിതം താന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ബരാക് ഒബാമ തന്‍റെ ഉത്തരവാദിത്വം കൃത്യമായി ചെയ്യാത്തതിനാലാണ് ഈ പദവിയില്‍ ഞാന്‍ എത്താന്‍ കാരണമായതെന്നും ട്രംപ് പറഞ്ഞു. ഇന്നലെ ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്. 

പ്രസിഡന്‍റായിരുന്ന സമയം ഒബാമ ജോലി നന്നായി ചെയ്തില്ല. ഞാന്‍ ഇവിടെ വരാന്‍ കാരണം ഒബാമയും ജോ ബൈഡനുമാണ്. അവര്‍ ജോലി നന്നായി ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇവിടെ കാണില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ബരാക് ഒബാമ പ്രസിഡന്‍റായിരുന്ന സമയം വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിച്ചയാളാണ് ജോ ബൈഡന്‍. നവംബറില്‍ നടക്കാനിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ മുഖ്യ എതിരാളി കൂടിയാണ് അദ്ദേഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed