തദ്ദേശ തിരഞ്ഞടുപ്പ്; ഫോട്ടാ അപ്‌ലോഡ് ചെയ്യാത്തവർ വോട്ടര്‍പട്ടികയ്ക്ക് പുറത്ത്


ആലപ്പുഴ: ഫോട്ടോ അപ്‌ലോഡ് ചെയ്യാതെ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ ഇടംപിടിക്കില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് തുടങ്ങുന്ന ഹിയറിങ്ങില്‍ ഫോട്ടോയുമായി എത്തണമെന്നും അധികൃതര്‍ അറിയിച്ചു.

അപ്‌ലോഡ് ചെയ്യാത്തവരുടെ ഫോട്ടോ, ഹിയറിംഗ് സമയത്ത് സ്‌കാന്‍ ചെയ്തു നല്‍കുമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് ഹിയറിംഗ് വൈകിപ്പിക്കുമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാദം.

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് കമ്മിഷന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഓപ്പണ്‍ പോര്‍ട്ടല്‍ വഴിയായിരുന്നു അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed