ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ക​ൺ‍​വെ​ൻ​ഷ​നി​ൽ ബൈ​ഡ​ൻ പ​ങ്കെ​ടു​ക്കി​ല്ല


വാഷിംഗ്ടൺ‍ ഡിസി: അമേരിക്കയിൽ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കൺ‍വെൻഷനിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ തീരുമാനിച്ചതായി റിപ്പോർട്ട്. പാർട്ടി സംഘടിപ്പിക്കുന്ന കാംപെയ്നിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ബൈഡൻ തീരുമാനിച്ചത്.  ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി തലവൻ ടോം പിയേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

ആഗസ്റ്റ് 17 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് കൺ‍വെൻഷൻ നടക്കുക. അതേസമയം, ഈ കൺവെൻഷനുകൾ ഓൺലൈനായി നടത്താനും പാർട്ടി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed