ഡ്രോണുകളുടെ കയറ്റുമതി; നിയന്ത്രണങ്ങളിൽ ഇളവുവരുത്തി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ആളില്ലാ വിമാനങ്ങളുടെ കയറ്റുമതിയിൽ വരുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇളവുചെയ്ത് അമേരിക്ക. ഇനിമുതൽ ആളില്ലാ വിമാനങ്ങളുടെ കയറ്റുമതി കർശന നിയന്ത്രണങ്ങളില്ലാതെ സാധ്യമാകുമെന്നതാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസം നൽകുന്നത്.
പുതിയ ഉത്തരവോടെ അമേരിക്ക നിർമിക്കുന്ന അണ്‍മാൻഡ് ഏരിയൽ വാഹനങ്ങൾ അഥവാ ഡ്രോണുകൾ സ്വന്തമാക്കാൻ ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങൾക്കുള്ള കടന്പയാണ് ലഘൂകരിക്കപ്പെട്ടിരിക്കുകയാണ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങി നിരവധി രാജ്യങ്ങൾക്ക് ഈ ഡ്രോണുകൾ വാങ്ങാനുളള സാധ്യത തെളിഞ്ഞിരിയ്ക്കുകയാണ്. തീരുമാനത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


