മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊവിഡ്; തവിഞ്ഞാൽ പഞ്ചായത്തിൽ ആശങ്ക


കൽപ്പറ്റ: വയനാട് തവിഞ്ഞാൽ പഞ്ചായത്തിൽ കൊവിഡ് ആശങ്കയേറുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് പഞ്ചായത്തിൽ ആശങ്ക സൃഷ്ടിച്ചത്. ആന്‍റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. 40 ഓളം പേർക്ക് പനി ലക്ഷണമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ആളുടെ സംസ്കാര ചടങ്ങിനെത്തിയവരിലാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇവരിൽ പലരും സമീപത്തെ വിവാഹ ചടങ്ങിലും പങ്കെടുത്തു. ഇതോടെ കൂടുതൽ പേരുടെ ആൻ്റിജൻ പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ചു.

ജില്ലയിൽ ഇന്നലെ 27 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 14 പേർക്കും സന്പർ‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383 ആയി. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed