ചൈനയിൽ ആറുമാസത്തിന് ശേഷം സിനിമാ തിയേറ്ററുകള്‍ തുറന്നു; പ്രതീക്ഷയോടെ സിനിമാ ലോകം


ഹോങ്കോംഗ്: ചൈനയില്‍ സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ആറുമാസമായി അടഞ്ഞുകിടക്കുകയായിരുന്നു. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സിനിമ വിപണിയാണ് ചൈനയിലേത്. പ്രദര്‍ശനം ആരംഭിച്ചെങ്കിലും 30 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാല്‍, നാലു ലക്ഷം ഡോളറിന്റെ ടിക്കറ്റാണ് പല പ്രമുഖ ഓണ്‍ലൈന്‍ കമ്പനികളും കഴിഞ്ഞ ദിവസം വിറ്റതെന്നാണ് വിവരം. അടയാളപ്പെടുത്തിയ സീറ്റുകളില്‍ മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളൂ.

കൂടാതെ, ശരീരോഷ്മാവ് പരിശോധിച്ചാണ് ആളുകളെ അകത്തു കയറ്റുന്നത്. തിയേറ്ററുകൾക്ക് അകത്തേക്ക് കടക്കണമെങ്കിൽ മാസ്‌ക് നിര്‍ബന്ധമാണ്. തിയേറ്ററുകളിലെ ഭക്ഷണ വിൽപന നിരോധിച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾക്കോ പ്രായം ചെന്നവർക്കോ നിയന്ത്രണമില്ല. തിയേറ്ററുകൾക്ക് അകത്തേക്ക് കടക്കണമെങ്കിൽ മാസ്‌ക് നിര്‍ബന്ധമാണ്. ചൈനയിലെ തിയേറ്ററുകള്‍ തുറന്നതിനുശേഷമുള്ള പ്രതികരണം കാത്തിരിക്കുകയാണ് ഹോളിവുഡ് അടക്കമുള്ള സിനിമാ കേന്ദ്രങ്ങള്‍. ആറുമാസത്തിന് ശേഷം തിയേറ്ററുകൾ തുറന്നെങ്കിലും തത്ക്കാലം ചൈനീസ് സിനിമകൾ മാത്രമാണ് റിലീസ് ചെയ്തിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed