സ്വർണ്ണക്കടത്ത് കേസ്: മഞ്ചേരി സ്വദേശി പിടിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി പുളിക്കുന്നത്ത് വീട്ടിൽ ഹംസാത് അബ്ദുൾ സലാം ആണ് അറസ്റ്റിലായത്. കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വർണ വാങ്ങുന്നതിനായി ഇയാൾ പണം നിക്ഷേപിച്ചെന്നാണ് വിവരം. ഇയാളെ ഇന്ന് കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യും.


