കൊവിഡ് വാക്‌സിൻ പരീക്ഷണ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തുന്നു; അമേരിക്ക


വാഷിംഗ്ടൺ: കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങളുടെ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്താൻ ശ്രമിക്കുന്നതായി അമേരിക്ക ആരോപിച്ചു. യുനൈറ്റഡ് േസ്റ്ററ്റ്‌സ് ജസ്റ്റിസ് ഡിപ്പാർ‍ട്ട്‌മെന്റാണ് ആരോപണവുമായി രംഗത്തെത്തിയത്. ലോകത്താകമാനമുള്ള കന്പനികളുടെ കോടിക്കണക്കിന് ഡോളർ വിലവരുന്ന വ്യാപാര രഹസ്യങ്ങൾ‍ രണ്ട് ചൈനീസ് ഹാക്കർമാർ ചോർത്തിയതായും അമേരിക്ക ആരോപിച്ചു. 

വാക്‌സിൻ പരീക്ഷണങ്ങളിലേർ‍പ്പെട്ട കന്പിനികളുടെ വിവരങ്ങളും വാക്‌സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങൾ ചോർത്താനുള്ള ശ്രമമാണ് ചൈനീസ് ഹാക്കർമാർ നടത്തുന്നതെന്നും ഇവർക്ക് ചൈനീസ് സർക്കാറിന്റെ പിന്തുണയുണ്ടെന്നും അമേരിക്ക ആരോപിച്ചു. ചൈനീസ് ഹാക്കർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെന്നും അമേരിക്ക വ്യക്തമാക്കി.  

അമേരിക്കയുടെ ആരോപണത്തിനെതിരെ ചൈന രംഗത്തെത്തി. ചൈനയോടുള്ള വിദ്വേഷമാണ് ഇത്തരമൊരു ആരോപണത്തിന് കാരണമെന്നും ലോകത്തെ സാങ്കേതിക ശക്തിയെന്ന പദവിക്ക് ഇളക്കം തട്ടുന്പോഴുള്ള അസ്വസ്ഥതയാണെന്നും ചൈന മറുപടി നൽകി. അമേരിക്കയുടെ ദുരാരോപണങ്ങളെ നേരിടുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed